Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To Kerala

കേരളത്തിന് ഫണ്ട് അനുവദിച്ചതായി കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: 2020ലെ ​​​ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സ​​​മ​​​ഗ്ര ശി​​​ക്ഷാ പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ന് ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. സ്പെ​​​ഷ​​​ൽ എ​​​ഡ്യു​​​ക്കേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് 99.27 കോ​​​ടി രൂ​​​പ ഇ​​​തി​​​നോ​​​ട​​​കം ന​​​ൽ​​​കി​​​യ​​​താ​​​യി കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. സ്പെ​​​ഷ​​​ൽ എ​​​ഡ്യു​​​ക്കേ​​​റ്റ​​​ർ​​​മാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​തി​​​വ​​​ർ​​​ഷം 358 കോ​​​ടി രൂ​​​പ അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത വ​​​രു​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടെ​​​ന്നു​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​ദ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് കേ​​​ന്ദ്രം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നാ​​​ണെ​​​ന്നും സ​​​മ​​​ഗ്ര ശി​​​ക്ഷാ ഫ​​​ണ്ട് ഒ​​​രു അ​​​ധി​​​ക സ​​​ഹാ​​​യം മാ​​​ത്ര​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ന്ദ്ര ഫ​​​ണ്ട് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ​​​പ്പോ​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​ക​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ഴി​​​ഞ്ഞു​​​നി​​​ൽ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ്പെ​​​ഷ​​​ൽ എ​​​ഡ്യു​​​ക്കേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം, ശ​​​ന്പ​​​ളം, സേ​​​വ​​​ന​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ എ​​​ന്നി​​​വ പൂ​​​ർ​​​ണ​​​മാ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഫ​​​ണ്ട് വി​​​നി​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളും കേ​​​ന്ദ്രം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

2024-25 വ​​​ർ​​​ഷ​​​ത്തി​​​ൽ 420.91 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ കേ​​​ന്ദ്ര​​​വി​​​ഹി​​​തം ന​​​ൽ​​​കാ​​​നാ​​​യി​​​ല്ല. 2025-26 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 452.05 കോ​​​ടി രൂ​​​പ​​​യാ​​​ണ് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​തി​​​ൽ 99.27 കോ​​​ടി രൂ​​​പ ന​​​ൽ​​​കി. മു​​​ന്പു​​​ള്ള ഗ​​​ഡു​​​ക്ക​​​ളു​​​ടെ വി​​​നി​​​യോ​​​ഗ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​ന് വി​​​ധേ​​​യ​​​മാ​​​യി മാ​​​ത്ര​​​മേ തു​​​ട​​​ർ​​​ന്നു​​​ള്ള ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കൂ​​​വെ​​​ന്നും കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

പി​​​എം ശ്രീ; ​​​കേ​​​ര​​​ളം അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്രം

പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​തി​​​യ സ്കൂ​​​ളു​​​ക​​​ളെ ചേ​​​ർ​​​ക്കാ​​​ൻ കേ​​​ര​​​ളം അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം. പി​​​എം ശ്രീ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ ഏ​​​തു ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്ന കാ​​​ര്യ​​​വും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2025 ഒ​​​ക്‌​​​ടോ​​​ബ​​​ർ 23ന് ​​​പി​​​എം ശ്രീ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടു. എ​​​ന്നാ​​​ൽ തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഒ​​​ക്‌​​​ടോ​​​ബ​​​ർ 28ന് ​​​പി​​​എം ശ്രീ​​​യി​​​ലെ സ്കൂ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up